പാലാ: പാലായിലും സമീപ മേഖലകളിലും കൂടുതലായി കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെയും അവലോകന യോഗം ജനറൽ ആശുപത്രിയിൽ നടന്നു. കൂടുതലായി കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട മരിയസദനം കോവിഡ് ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായി ജില്ലാ കളക്ടർ എം അഞ്ജന പ്രഖ്യാപിച്ചിരുന്നു. മരിയസദനം ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററായി പരിഗണിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും എന്ന് പാലാ എംഎൽഎ മാണി.സി.കാപ്പൻ പറഞ്ഞു. കോവിഡ് രൂക്ഷമായ മരിയസദനത്തിൽ ആവശ്യമായ ചികിത്സാ സൗകര്യം ഏർപ്പെടുത്തണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രി സൂപ്രണ്ട് ഷമ്മി രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ പി വി അശോക് കുമാർ, ആർ എം ഒമാരായ ഡോ ശബരീനാഥ്, ഡോ സോളി മാത്യു എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു.
Steps will be taken to consider Mariasadanam as a first line treatment center; Mani C Kappan.