കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ 3 വാർഡുകൾ കൂടി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ വെളിയന്നൂര്‍ (4), കല്ലറ (9),കൊഴുവനല്‍ (1) എന്നിവയാണ് പുതുതായി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകൾ. ആരോഗ്യ മന്ത്രിയുടെ പ്രതിദിന കോവിഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.