എരുമേലി റാന്നി റോഡിൽ വാഹനാപകടം;യാത്രക്കാർക്ക് പരിക്ക്.


എരുമേലി: എരുമേലി റാന്നി റോഡിലുണ്ടായ വാഹനാപകടത്തിൽ യാത്രക്കാർക്ക് പരിക്ക്. എരുമേലി റാന്നി റോഡിൽ കനകപ്പലത്താണ് കാറും വാനും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ കാർ യാത്രികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻവശം ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്നു. വാനിന്റെ മുൻവശത്തെ ടയറുകളും തകർന്നിട്ടുണ്ട്.

Updating ...