കടുത്തുരുത്തി വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ ട്രെയിൻ ഇടിച്ചു യുവാവ് മരിച്ചു.


കടുത്തുരുത്തി: കടുത്തുരുത്തി വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇടിച്ചു യുവാവ് മരിച്ചു. കടുത്തുരുത്തി തത്തപള്ളി കുറ്റിക്കാലായിൽ റിൻസ് ജോസഫ് (37) ആണ് അപകടത്തിൽ മരിച്ചത്. പ്ലാറ്റ്ഫോമിന്റെ അരികിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ടു നടക്കുന്നതിനിടെ എറണാകുളം ഭാഗത്തു നിന്നും വന്ന ഇലട്രിക് ട്രെയിൻ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.