മുണ്ടക്കയം: കോട്ടയം കുമളി റോഡിൽ മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു മരണം. കാർ യാത്രികനായ പാലാ മൂന്നാനി മാണിയാക്കുപാറയിൽ ആശിഷ് ജോസാ(27)ണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8 മണിയോടെ മുണ്ടക്കയം മുപ്പത്തി ഒന്നാം മൈൽവേ ബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്.
അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ നിയന്ത്രണം വിട്ടു വളവിൽ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പാലാ സ്വദേശിയായ ആശിഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പാലാ,കാഞ്ഞിരപ്പള്ളി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്ന് മുണ്ടക്കയം പോലീസ് പറഞ്ഞു.
മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽ മരിച്ച ആഷിഷിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.