അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ പാമ്പാടി സ്വദേശിയായ യുവാവ് മരിച്ചു.


പാമ്പാടി: അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ പാമ്പാടി സ്വദേശിയായ യുവാവ് മരിച്ചു. പാമ്പാടി ഷാജി ചേർക്കോണിലിന്റെ മകൻ ഷിന്റോ ഷാജി(20)യാണ് മരിച്ചത്. ഇന്നലെ അങ്കമാലിയിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഷിന്റോ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.