അഞ്ചുമന പാലം നിർമ്മാണം;ഗതാഗതത്തിനായി പകരം സംവിധാനങ്ങൾ വിലയിരുത്തി.


വൈക്കം: വീതികൂട്ടി പുനർനിർമ്മിക്കുന്ന വൈക്കം വെച്ചൂർ റോഡിന്റെ ഭാഗമായ അഞ്ചുമന പാലം പൊളിച്ചുപണിയുമ്പോൾ ഗതാഗതത്തിനായി പകരം ഒരുക്കേണ്ട സംവിധാനങ്ങൾ വൈക്കം എംഎൽഎ സി.കെ ആശയുടെ നേതൃത്വത്തിൽ വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു.