ഈരാറ്റുപേട്ട: ആസിഫ് അലിയുടെ പുതിയ ചിത്രത്തിൻറെ ഷൂട്ടിങ് ഈരാറ്റുപേട്ടയിൽ പുരോഗമിക്കുന്നു. ജിബു ജേക്കബ്ബിന്റെ എല്ലാം സെരിയാകും എന്ന ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ ഈരാറ്റുപേട്ടയും പരിസര പ്രദേശങ്ങളുമാണ്. കഴിഞ്ഞ ദിവസം പള്ളിക്കത്തോട്ടിലും ചിത്രത്തിൻറെ ചില രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. സിനിമയുടെ ഭാഗമായുള്ള താരത്തിന്റെ ബൈക്ക് യാത്രയുടെ ഒരു രംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. മുണ്ടും ഷർട്ടും തോളിലൊരു ബാഗും തൂക്കി ബൈക്കിൽ ഈരാറ്റുപേട്ടയിലൂടെ സഞ്ചരിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. സിനിമയിലെ ഒരു രംഗം തന്നെയായിരുന്നു ഇത്. ക്യാമറകൾ ഘടിപ്പിച്ച വാഹനം ആസിഫ് അലിയുടെ ബൈക്കിനു തൊട്ട് മുൻപിൽ ഉണ്ടായിരുന്നു. രജീഷ് വിജയനാണ് നായിക. ഷാരിസ്, നെബിൻ, ഷാൽബിന്‍ എന്നിവരാണ് ചിത്രത്തിന്‍റെ രചന. സിദ്ദിഖ് കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആസിഫ് അലിയുടെ പുതിയ ചിത്രത്തിൻറെ ഷൂട്ടിങ് ഈരാറ്റുപേട്ടയിൽ പുരോഗമിക്കുന്നു.