മേലുകാവ് കാഞ്ഞിരം കവലയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു.


മേലുകാവ്: മേലുകാവ് കാഞ്ഞിരം കവലയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. മേലുകാവ് കാഞ്ഞിരംകവല താഴത്തു വടക്കുംഭാഗം  ചെമ്പൻപ്ലാക്കൽ ചാൾസ് ജോസഫ് (32)ആണ് അപകടത്തിൽ മരിച്ചത്. മേലുകാവ് മുട്ടം റോഡിലാണ് അപകടം ഉണ്ടായത്. അപകട സമയം വാഹനത്തിലുണ്ടായിരുന്ന ചാൾസിന്റെ ഭാര്യ ഷൈനിക്കും കുട്ടികൾക്കും പരിക്കേറ്റു. മുട്ടം ഭാഗത്തേക്ക് പോകുകയായിരുന്ന ചാൾസ് ഓടിച്ചിരുന്ന ഓട്ടോ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിയുകയായിരുന്നു.