അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍; മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രുവിന്.


കോട്ടയം: കോട്ടയത്തിന് അഭിമാന നേട്ടം സമ്മാനിച്ച് അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവല്‍ മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കി അജയ് കുമാർ എന്ന ഗിന്നസ് പക്രു. ഇളയരാജയിലെ അഭിനയത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. മാധവ രാംദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഗോള്‍ഡന്‍ കൈറ്റ് പുരസ്കാരവും ഇളയരാജ ചിത്രത്തിനാണ് ലഭിച്ചത്. ഓൺലൈൻ വഴി നടത്തിയ പുരസ്‌ക്കാര നിർണ്ണയത്തിൽ ഇളയരാജ ചിത്രത്തിന് മൂന്ന് അവാർഡുകൾ ലഭിച്ചു. നിരവധി പുരസ്‌ക്കാരങ്ങൾ തേടിയെത്തിയ ഗിന്നസ് പക്രുവിന് വീണ്ടും പുരസ്‌കാരത്തിന്റെ തിളക്കം സമ്മാനിച്ചിരിക്കുകയാണ്.