ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്നവർ സ്വതന്ത്ര സ്ഥാനാർത്ഥികളല്ല,ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾ:ഹൈക്കോടതി.


കൊച്ചി: ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്നവർ സ്വതന്ത്ര സ്ഥാനാർത്ഥികളല്ല, ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾ ആണെന്നും കേരളാ കോൺഗ്രസ്സ് (എം) പി ജെ ജോസഫ് വിഭാഗം എന്ന് തന്നെ രേഖപ്പെടുത്തണമെന്നും ഹൈക്കോടതി. ജോസഫ് വിഭാഗത്തിന് ലഭിച്ച തെരഞ്ഞെടുപ്പ് ചിഹ്നമായ ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്നവരെ സ്വതന്ത്ര സ്ഥാനാർത്തകളായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് ചോദ്യം ചെയ്തു പി ജെ ജോസഫും കുര്യാക്കോസ് പടവനും ചേർന്ന് നൽകിയ ഹർജിയിൽ സ് മുഹമ്മദ് മുഷ്താഖിന്റെതാണ് ഉത്തരവ്. പിജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ്സ് എം വിഭാഗത്തിലെ സ്ഥാനാർത്ഥികൾക്ക് ചെണ്ട ചിഹ്നം ഇലക്ഷൻ കമ്മീഷൻ നൽകിയത് കേരളാ കോൺഗ്രസ്സ്(എം)ജോസഫ് വിഭാഗം എന്ന തീരുമാന പ്രകാരം പി ജെ ജോസഫ് ഒപ്പിട്ട് കൊടുത്തതിൻ്റെ പശ്ചാത്തലത്തിൽ ആണെന്നും ആയതിനാൽ ആ നിലയിൽ തന്നെ തുടരുമെന്നും ആണ് കേരളാ ഹൈക്കോടതി ഉത്തരവ്.