ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. ചങ്ങനാശ്ശേരി മടപ്പള്ളി സ്വദേശിനി പൂവത്താനം വീട്ടിൽ ബെസ്സിമോൾ മാത്യു (37) ആണ് മരിച്ചത്. അൽ ബഹാ ബാൽജുറഷി ഡെന്റൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്ന ബ്ലെസിക്ക് ശനിയാഴ്ച്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെടുകയും വൈകിട്ട് കുഴഞ്ഞു വീഴുകയുമായിരുന്നു. മൃതദേഹം ബൽജുറേഷി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: ജോസഫ് വർഗീസ്, ഏക മകൻ: ജൂബിലി ജോസഫ്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ നടന്നു വരികയാണ്.