നാടിന്റെ പുരോഗതിക്കായി ജനങ്ങൾക്കൊപ്പം നിൽക്കുക;മുഖ്യമന്ത്രി.


തിരുവനന്തപുരം: നാടിന്റെ പുരോഗതിക്കായി ജനപ്രതിനിധികൾ ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനപ്രതിനിധികളായി സത്യപ്രതിജ്ഞ ചെയ്തവർക്ക് ആശംസകളറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ പുരോഗതിയിൽ വളരെ നിർണ്ണായകമായ ഉത്തരവാദിത്വമാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ളതെന്നു അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഓരോ പ്രവർത്തനത്തിന്റെ വിജയത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ സജീവമായ പങ്കാളിത്തം അനിവാര്യമാണ്. ഈ ചുമതല ഏറ്റെടുത്തുകൊണ്ട് സാമൂഹ്യപുരോഗതിക്കും ജനക്ഷേമത്തിനുമായി അടിയുറച്ചു മുന്നോട്ട് പോകാൻ ഓരോ ജനപ്രതിനിധിക്കും സാധിക്കട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.