കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ച വലിയ ജനകീയ അംഗീകാരത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ 14 ജില്ലകളിലും സന്ദർശനം നടത്തി സമഗ്ര തുടർവികസന കാഴ്ച്ചപ്പാട് രൂപീകരിക്കുന്നതിന് ഭാഗമായുള്ള കേരള പര്യടനം കോട്ടയം ജില്ലയിൽ ബുധനാഴ്ച്ച. ബുധനാഴ്ച്ച വൈകിട്ട് 4 മണിക്കാണ് മുഖ്യമന്ത്രിയുടെ കേരള പര്യടനം കോട്ടയത്ത് എത്തുന്നത്. ജില്ലയിലെ സന്ദർശന വേളയിൽ സംസ്ഥാനത്തെ വിഭവ വിനിമയത്തെക്കുറിച്ചും വികസന ആശയങ്ങളുമായി ബന്ധപ്പെടുത്തിയും വിവിധ തലങ്ങളിലുള്ളവരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും. അനുഭവസമ്പത്തുള്ള പ്രമുഖരെ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പ്രത്യേകം പങ്കെടുപ്പിക്കും. ഭാവി കേരളത്തെക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാഴ്ച്ചപ്പാട് രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ച.
മുഖ്യമന്ത്രിയുടെ കേരള പര്യടനം,ജില്ലയിൽ ബുധനാഴ്ച്ച.