കാഞ്ഞിരപ്പള്ളി: ക്രിസ്മസ് രാവുകൾക്ക് മറ്റു കൂട്ടി ക്രിസ്മസിനെ വരവേൽക്കാൻ ഇമ്പമാർന്ന കരോൾ ഗാനം ഒരുക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി നല്ല സമാറായൻ മാനസിക ആരോഗ്യ പുനരിധിവാസ കേന്ദ്രത്തിലെ അമ്മമാരും പൊൻകുന്നം ആശാ നിലയം സ്പെഷ്യൽ സ്കൂളിലെ കുട്ടികളും. ക്രിസ്മസ് ആഘോഷങ്ങളുടെ ആവേശം ഓരോ വരികളിലും ഉൾക്കൊണ്ടു കൊണ്ടാണ് ഗാനാലാപനം ശ്രദ്ധേയമാക്കിയിരിക്കുന്നത്. ക്രിസ്മസ് ആവേശവുമായി വ്യത്യസ്തതയാർന്ന കരോൾ ഗാനങ്ങളുമായി കാഞ്ഞിരപ്പള്ളി രൂപത അമല കമ്മ്യൂണിക്കേഷൻസ് നേതൃത്വം നൽകുന്ന C30 പ്രൊഡക്ഷൻസ് ആണ് ഈ ഗാനവും പുറത്തിറക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു C30 പ്രൊഡക്ഷൻസ് കരൾ ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.
വൈകല്യങ്ങളും കുറവുകളും മറന്നു ക്രിസ്മസിനെ വരവേൽക്കാൻ കരോൾ ഗാനവുമായി ഇവർ.