വത്തിക്കാൻ: ക്രിസ്മസ് ദിനത്തിൽ നാല് കുർബാനകൾ വരെ അർപ്പിക്കാൻ വത്തിക്കാൻ വൈദികർക്ക് അനുമതി നൽകി. കോവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഒരേ സമയം കൂടുതൽ പേർക്ക് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ കൂടുതല്‍ വിശ്വാസികള്‍ക്ക് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് ക്രിസ്മസ് ദിനത്തിൽ നാല് വിശുദ്ധ കുർബാനകൾ വരെ അർപ്പിക്കാൻ വത്തിക്കാൻ വൈദികർക്ക് അനുമതി നൽകിയത്. ക്രിസ്മസ്,ദൈവമാതാവിന്റെ തിരുനാളിനും, ദനഹാ തിരുനാളിലും നാല് കുർബാനകൾ വീതം വൈദികർക്ക് അർപ്പിക്കാവുന്നതാണ്. വത്തിക്കാന്‍ ആരാധനാ തിരുസംഘം ആണ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഡിക്രി പുറത്തുവിട്ടത്. കൊറോണ പകര്‍ച്ചവ്യാധി തുടരുന്ന സാഹചര്യത്തിലും മൂന്നു തിരുനാളുകളിലും നാലു കുര്‍ബാനകള്‍ വരെ അര്‍പ്പിക്കുവാനുള്ള അനുവാദം വൈദികര്‍ക്ക് നല്‍കുവാന്‍ രൂപതാ മെത്രാന്‍മാര്‍ക്ക് അധികാരമുണ്ടെന്ന് ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ഒപ്പിട്ട ഔദ്യോഗിക ഡിക്രിയില്‍ പറയുന്നു.ഡിസംബര്‍ 16ന് പുറത്തുവിട്ട ഔദ്യോഗിക ഡിക്രി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ക്രിസ്മസ് ദിനത്തിൽ നാല് കുർബാനകൾ വരെ അർപ്പിക്കാൻ വത്തിക്കാൻ വൈദികർക്ക് അനുമതി നൽകി.