കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെയും മുൻകരുതലിന്റെയും ഭാഗമായി ജില്ലയിൽ കൂടുതലായി രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകൾ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ നിലവിൽ 11 തദ്ദേശ സ്ഥാപന മേഖലകളിലായി 15 വാർഡുകൾ കണ്ടെയിന്മെന്റ് സോണുകളാണ്. വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കണ്ടെയിന്മെന്റ് സോണുകളുള്ളത്. 4 വാർഡുകൾ ഈ മേഖലയിൽ കണ്ടെയിന്മെന്റ് സോണുകളാണ്.
ജില്ലയിലെ നിലവിലെ കണ്ടെയിന്മെന്റ് സോണുകൾ:
എരുമേലി-23
അയര്‍ക്കുന്നം-2,16
മാടപ്പള്ളി-16
വെള്ളാവൂര്‍-9
കിടങ്ങൂര്‍-10
വാഴപ്പള്ളി- 6,9,12,16
വെളിയന്നൂര്‍-4
കല്ലറ-9
കൊഴുവനാല്‍-1
മരങ്ങാട്ടുപള്ളി-14
അയ്മനം- 20