കോവിഡ്; കോട്ടയം ജില്ലയിൽ 14 കണ്ടെയിന്മെന്റ് സോണുകൾ.


കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ 10 ഗ്രാമപഞ്ചായത്തുകളിലായി 14 വാർഡുകൾ കണ്ടെയിന്മെന്റ് സോണുകളാണ്. വെളിയന്നൂര്‍-4, കല്ലറ-9, കൊഴുവനാല്‍-1, അയര്‍ക്കുന്നം-16 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ എം. അഞ്ജന പ്രഖ്യാപിച്ചു. അതേസമയം ജില്ലയിലെ തലയോലപ്പറമ്പ്-14, ഭരണങ്ങാനം-8 എന്നീ വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി. 

കോട്ടയം ജില്ലയിലെ നിലവിലെ കണ്ടെയിന്മെന്റ് സോണുകൾ:

എരുമേലി-23 

അയര്‍ക്കുന്നം-2,16 

മാടപ്പള്ളി-16 

വെള്ളാവൂര്‍-9 

കിടങ്ങൂര്‍-10 

വാഴപ്പള്ളി- 6,9,12,16 

വെളിയന്നൂര്‍-4 

കല്ലറ-9 

കൊഴുവനാല്‍-1  

മരങ്ങാട്ടുപള്ളി-14