കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന മേഖലകൾ പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതലിന്റെയും ഭാഗമായി കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കൂടുതൽ മേഖലകളിൽ പരിശോധനകൾ ഊർജ്ജിതമായി നടത്തപ്പെടുന്നുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ കണ്ടെയിന്മെന്റ് സോണുകളുള്ള മേഖല മാടപ്പള്ളിയിലാണ്. ഇവിടെ മാത്രം 5 വാർഡുകളാണ് കണ്ടെയിന്മെന്റ് സോണുകളായുള്ളത്.
ജില്ലയിലെ നിലവിലെ കണ്ടെയിന്മെന്റ് സോണുകൾ:
ഗ്രാമപഞ്ചായത്തുകള്‍:
1. തലയോലപ്പറമ്പ് – 2, 3, 4
2. എരുമേലി-18, 4
3. അയര്‍ക്കുന്നം – 2
4. കൂരോപ്പട – 1,14, 9
5. മാടപ്പള്ളി – 17,7, 3, 19, 16
6. അകലക്കുന്നം-14
7. വെള്ളാവൂര്‍ – 9
8. ഭരണങ്ങാനം – 8