ജില്ലയിൽ വീണ്ടും കോവിഡ് മരണം,മരിച്ചത് എരുമേലി സ്വദേശി.


എരുമേലി: ജില്ലയിൽ വീണ്ടും ഒരു കോവിഡ് മരണം കൂടി. കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത് എരുമേലി സ്വദേശി. എരുമേലി തായംകേരിൽ റ്റി.വി ഷാജി (51)യാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ച മരിച്ചത്. ഇദ്ദേഹത്തിന്റെ സംസ്ക്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തി.