കോട്ടയം ജില്ലയിലെ ഒരു മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
കോട്ടയം:കോട്ടയം ജില്ലയിലെ ഒരു മരണം കൂടി കോവിഡ് മൂലമെന്ന് എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശിനി സൂസമ്മ (68)യുടെ മരണമാണ് ഇന്ന് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 131 ആയി.