തിരുവനന്തപുരം: സംസ്ഥാനത്ത് മരണ നിരക്ക് ഉയർന്നു. പ്രതിദിനം മുപ്പതോളം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിദിന കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. അതോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയായതും ആശ്വാസകരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് രോഗവ്യാപനത്തിനു ഇടവരുത്തിയില്ലെങ്കിൽ തുടർന്നുള്ള ദിവസങ്ങളിലും പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയേക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെതിരെ ജാഗ്രത പുലർത്തണമെന്നും സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
സംസ്ഥാനത്ത് മരണ നിരക്ക് ഉയർന്നു,പ്രതിദിനം മുപ്പതോളം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു;മുഖ്യമന്ത്രി.