തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വരുന്ന രണ്ടാഴ്ച്ച നിര്ണായകമാണെന്നും സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ കൃത്യമായും എല്ലാവരും പാലിക്കണം. ജാഗ്രത കൈവെടിയരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് യോഗങ്ങളിലും ആഘോഷങ്ങളിലും വലിയ ആൾക്കൂട്ടങ്ങളാണ് ഉണ്ടായിരുന്നത്. എല്ലാവരും സ്വയം നിയന്ത്രണങ്ങൾ പാലിക്കണം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവു എന്നും ആരോഗ്യ മന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വിവിധ മേഖലകളിൽ കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടുതൽ സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. സാമൂഹിക അകലവും പാലിക്കാനും കൈകൾ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യാനും മാസ്ക് ശരിയായി ധരിക്കാനും ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
അടുത്ത രണ്ടാഴ്ച്ച നിർണ്ണായകം,കോവിഡ് വ്യാപനത്തിന് സാധ്യത;ആരോഗ്യ മന്ത്രി.