ശബരിമല: ശബരിമലയിൽ കൂടുതലായി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പരിശോധനയും ജാഗ്രതയും ശക്തമാക്കാൻ ഉന്നതതല സമിതി യോഗത്തിൽ തീരുമാനമായി. ദേവസ്വം ബോർഡ് ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും രോഗബാധ കൂടുതലായി സ്ഥിരീകരിക്കുന്നത് ആശങ്കയുയർത്തുന്നുണ്ട്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജോലി സമയത്തും ഭക്ഷണ സമയത്തും സാമൂഹിക അകലം പാലിക്കാനും മറ്റുള്ളവരുമായി ഇടപഴകാതിരിക്കാനും ശ്രദ്ധിക്കണമെന്നും യോഗം നിർദ്ദേശം നൽകി. യോഗത്തില്‍ ശബരിമല എഡിഎം ഡോ. അരുണ്‍ കെ. വിജയന്‍, സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ബി.കെ. പ്രശാന്തന്‍ കാണി, ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. മനോജ്, എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് സി.പി. സത്യപാലന്‍ നായര്‍, ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസര്‍ മധുസൂദനന്‍നായര്‍, നിലയ്ക്കല്‍ പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ. പ്രശോഭ്, ദേവസ്വം ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കോവിഡ്;ശബരിമലയിൽ പരിശോധനയും ജാഗ്രതയും ശക്തമാക്കാൻ ഉന്നതതല സമിതി യോഗത്തിൽ തീരുമാനം.