തദ്ദേശ തെരഞ്ഞെടുപ്പിൽ പാലായിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല;സി കെ ശശിധരൻ.


കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലായിൽ പാർട്ടി പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല എന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരൻ. പ്രതീക്ഷിച്ച അത്ര ഗ്രാമപഞ്ചായത്തുകളിലും ഭരണം പിടിച്ചെടുക്കാനും ഭൂരിപക്ഷത്തിനും സാധിച്ചില്ല. മാണി സി കാപ്പൻ ഉന്നയിച്ചിരിക്കുന്ന പരാതികൾ മുന്നണി യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ സ്ഥാന നിർണ്ണയത്തിൽ സിപിഐ യെയും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.