തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഡിസംബർ മാസത്തെ പിങ്ക് കാർഡുകൾക്കുള്ള കിറ്റ് ഇന്ന് മുതൽ വിതരണം ആരംഭിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. മഞ്ഞ റേഷൻ കാർഡുകൾക്കുള്ള ഡിസംബർ മാസത്തെ കിറ്റ് വിതരണവും എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള നവംബർ മാസത്തെ കിറ്റ് വിതരണവും തുടരുന്നതായും ഒക്ടോബർ മാസത്തെ കിറ്റ് വിതരണം ഇന്ന് അവസാനിക്കും എന്നും സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.
ഡിസംബർ മാസത്തെ കിറ്റിലുള്ളവ:
പഞ്ചസാര - 500 ഗ്രാം
കടല - 500 ഗ്രാം
ചെറുപയർ - 500 ഗ്രാം
ഉഴുന്ന് - 500 ഗ്രാം
തുവരപ്പരിപ്പ് - 250 ഗ്രാം
നുറുക്ക് ഗോതമ്പ് - ഒരു കിലോ
തേയില - 250 ഗ്രാം
മുളകുപൊടി - 250 ഗ്രാം
വെളിച്ചെണ്ണ - അര ലിറ്റർ
തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് ഡിസംബർ കിറ്റ്.