കോട്ടയം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളുടെ ഭാഗമായി നവംബര്‍ 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം. 2021 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹരായ എല്ലാ പൗരന്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നിലവിലെ വോട്ടര്‍മാര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്തുന്നതിനും അവസരമുണ്ട്. വോട്ടേഴ്സ് ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും https://www.nvsp.in/ എന്ന വെബ്സൈറ്റ് വഴിയും അക്ഷയ സെന്‍ററുകളിലും തിരുത്തലും പേരു ചേര്‍ക്കലും നടത്താം.
വോട്ടര്‍ പട്ടിക പുതുക്കല്‍; അപേക്ഷകളും പരാതികളും ഡിസംബര്‍ 31 വരെ നല്‍കാം.