ഈരാറ്റുപേട്ടയിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു. ഇന്ന് രാവിലെ ഈരാറ്റുപേട്ട അരുവിത്തുറ കോളേജിന് മുൻപിൽ വെച്ചായിരുന്നു സംഭവം. സിപിഐഎം പ്രവർത്തകനായ നൂർ സലാമിനാണ് സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ഇന്ന് രാവിലെ വെട്ടേറ്റത്. അക്രമത്തിനു പിന്നിൽ എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമെന്ന് എസ്ഡിപിഐ പറഞ്ഞു. സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന നൂർ സലാമിനെ കൈക്കും കാലിനും കമ്പി വെടിക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടരുമായി മറിഞ്ഞു വീണ നൂർ സലാമിനെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടുകയായിരുന്നു. കൈക്കും കാലിനും വെട്ടേറ്റു. തടയാൻ ശ്രമിക്കുന്നതിനിടെ കൈയ്യിൽ കൂടുതൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നിൽ എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമെന്ന് എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പൽ പ്രസിഡന്റ് കെ ഇ റഷീദ് പറഞ്ഞു.