എരുമേലി: നാടകീയ രംഗങ്ങൾക്കൊടുവിൽ എരുമേലിയിൽ ഭരണം സ്വന്തമാക്കി എൽഡിഎഫ്. എരുമേലി ഗ്രാമ പഞ്ചായത്തിൽ ഇന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ എരുമേലിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം സ്വന്തമാക്കിയത്. ഇരുമുന്നണികൾക്കും 11 വീതം കക്ഷിനിലയായിരുന്നു ഉണ്ടായിരുന്നത്. സ്വതന്ത്ര സ്ഥാനാർഥി യുഡിഎഫിനെ പിന്തുണച്ചെങ്കിലും തെരഞ്ഞെടുപ്പിൽ ഒരു വോട്ട് അസാധുവാകുകയായിരുന്നു. ഇതേത്തുടർന്ന് കക്ഷിനില വീണ്ടും 11 തന്നെ എത്തുകയായിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫ് സാരഥിയായി തങ്കമ്മ ജോർജുകുട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
നാടകീയ രംഗങ്ങൾക്കൊടുവിൽ എരുമേലിയിൽ ഭരണം സ്വന്തമാക്കി എൽഡിഎഫ്.