ചങ്ങനാശ്ശേരി: മഞ്ജുവിൻ്റെ കിം കിം ചലഞ്ച് ഏറ്റെടുത്ത് ചങ്ങനാശ്ശേരി സ്വദേശിനിയായ മിടുക്കിക്കുട്ടി. നടി മഞ്ജു വാര്യരുടെ പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിൽ മഞ്ജു വാര്യർ പാടിയ 'കാന്താ കാതോർത്തു നിൽപ്പു ഞാൻ വരാത്തതെന്തേ കാന്താ' എന്ന ഗാനത്തിനൊപ്പം ചുവടു വെക്കുന്ന കിം കിം ചലഞ്ച് നിമിഷ നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. ഇതിനോടകംതന്നെ നിരവധിപ്പേരാണ് #kimkimchallenge എന്ന ഹാഷ്ടാഗിൽ പാട്ടിനൊപ്പം ചുവടു വെച്ച വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ജുവിൻ്റെ കിം കിം ചലഞ്ച് ഏറ്റെടുത്ത് തകർപ്പൻ അവതരണം കാഴ്ച്ച വെച്ചിരിക്കുകയാണ് ചങ്ങനാശ്ശേരി സ്വദേശിനിയായ ശിവാനി എന്ന മിടുക്കിക്കുട്ടി. ചങ്ങനാശ്ശേരി പെരുന്ന സ്വദേശിനിയായ ശിവാനി ഷാർജയിലെ ഇന്ത്യൻ സ്കൂളിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. ചങ്ങനാശ്ശേരി സ്വദേശിയായ ജിഷാദ് ജി നായരുടെയും ഗായത്രി ജിഷാദിന്റെയും മകളാണ് ശിവാനി.
#kimkimchallenge #ManjuWarrier
Posted by Gayathri Jishad on Tuesday, 8 December 2020