കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ വിളംബരയാത്ര നാളെ കോട്ടയം ഭദ്രാസനത്തിൽ. ശനി,ഞായർ ദിവസങ്ങളിലാണ് വിളംബര യാത്ര കോട്ടയം ഭദ്രാസനത്തിൽ പര്യടനം നടത്തുന്നത്. ദേവാലയ കൈയേറ്റങ്ങൾക്കെതിരെ യാക്കോബായ സുറിയാനി സഭയുടെ പ്രതിഷേധ സമരങ്ങളുടെ ഭാഗമായാണ് സഭ അവകാശ സംരക്ഷണ വിളംബരയാത്ര നടത്തുന്നത്. നാളെ രണ്ടിനു കുറിച്ചി സെന്‍റ് മേരീസ് പുത്തൻ പള്ളിയിൽ ആരംഭിക്കും. സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തിമോത്തിയോസ് ഫ്ലാഗ് ഓഫ് ചെയ്യും. കുര്യാക്കോസ് മാർ സേവേറിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, സഖറിയാസ് മാർ പോളിക്കർപ്പോസ് എന്നിവർ പങ്കെടുക്കും.
യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ വിളംബരയാത്ര നാളെ കോട്ടയം ഭദ്രാസനത്തിൽ.