കോട്ടയം: ജില്ലയിലെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 40000 കടന്നു. ജില്ലയിൽ കോവിഡ് രോഗബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ ഇന്ന് വരെ ജില്ലയിൽ കോവിഡ് ബാധിതരായത് 41552 പേരാണ്. നിലവിൽ ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത് 5273 പേരാണ്. ജില്ലയിലെ ആകെ ശതമാനത്തിൽ 13.4 ശതമാനം പേരാണ് ഇനി ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ എണ്ണം 40000 കടന്നെങ്കിലും രോഗമുക്തി നിരക്ക് ജില്ലയിൽ ഉയർന്നു നിൽക്കുന്നത് ആശ്വാസകരമാണ്. ജില്ലയിലെ ആകെ രോഗബാധിതരിൽ 86.28 ശതമാനം പേരും രോഗമുക്തി നേടിയത് കോവിഡ് വ്യാപനത്തിന്റെ വക്കിൽ നിൽക്കുന്ന കോട്ടയത്തിനു ആശ്വാസകരമാണ്.
ജില്ലയിൽ ഇതുവരെ 130 മരണങ്ങളാണ് കോവിഡ് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജില്ലയിലെ കോവിഡ് ബാധിതരുടെ ആകെ ശതമാനത്തിൽ 0.32 ശതമാനമാണ് ജില്ലയിലെ മരണ നിരക്ക്. ഇതുവരെ ജില്ലയിൽ ആകെ 41552 പേര്‍ കോവിഡ് ബാധിതരായി. 36169 പേര്‍ ജില്ലയിൽ ഇതുവരെ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13344 പേര്‍ നിലവിൽ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്താത്തത് ജില്ലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ പ്രതിദിന കണക്കുകളിൽ കുറവ് രേഖപ്പെടുത്തുമ്പോഴും ആനുപാതികമായ കുറവ് ജില്ലയിൽ രേഖപ്പെടുത്തുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർക്കും കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായി രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്.