തദ്ദേശ തെരഞ്ഞെടുപ്പ്;കോട്ടയം ജില്ലാ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കി പി.എസ്. പുഷ്പമണി.


വൈക്കം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കി പി.എസ്. പുഷ്പമണി. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് വൈക്കം ഡിവിഷനിൽ നിന്നും മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥിയാണ് പി.എസ്. പുഷ്പമണി. 12,740 വോട്ട് ഭൂരിപക്ഷത്തിനാണ് സിപിഐ സാരഥിയായ പുഷ്പമണി ഈ നേട്ടം സ്വന്തമാക്കിയത്.  2010 - 15 കാലയളവിൽ ഈ ഡിവിഷൻ്റെ പ്രതിനിധിയായിരുന്നു പി.എസ്. പുഷ്പമണി.