ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം; സംയുക്ത കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന സത്യാഗ്രഹം ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു.


കോട്ടയം: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയത്ത് സംയുക്ത കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന സത്യാഗ്രഹം ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ വലിയ കാര്‍ഷിക ദുരന്തം ഇന്ത്യയില്‍ സൃഷ്ടിക്കും. കരാര്‍കൃഷി വ്യാപകമാക്കല്‍, കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തില്‍ നിന്നും എഫ്.സി.ഐ പോലെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്‍മാറ്റം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ മിനിമം താങ്ങുവില ഇല്ലാതാക്കല്‍, എ.പി.എം.സിപോലെയുള്ള കര്‍ഷകര്‍ നേതൃത്വം നല്‍കുന്ന വിപണികള്‍ ഇല്ലാതാക്കല്‍ തുടങ്ങിയ ആപല്‍ക്കരമായ നിര്‍ദേശങ്ങളെല്ലാം കര്‍ഷകരെ കോര്‍പ്പറേറ്റുകളുടെ അടിമകളാക്കി മാറ്റുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയില്‍ നിയമം നിര്‍മ്മിക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുത്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുള്ള ഈ നിയമനിര്‍മ്മാണം ഇന്ത്യയുടെ ഫെഡറല്‍ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും ജോസ് കെ മാണി പറഞ്ഞു. 

    കോട്ടയത്ത് നടന്ന ഏകദിന സത്യാഗ്രഹം ഉത്ഗടണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പോരാട്ടം ഇന്ത്യന്‍ ചരിത്രത്തിലെ ഉജ്ജ്വലസമരമാതൃകയായി മാറിയിരിക്കുന്നു. ഈ സമരത്തെ പിന്തുണക്കേണ്ടത് എല്ലാവിഭാഗം ജനങ്ങളുടേയും ഇത്തരവാദിത്വമാണെന്നു സത്യാഗ്രഹത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്ന തോമസ് ചാഴികാടൻ എം പി പറഞ്ഞു. വിവിധ ട്രേഡ് യൂണിയനുകള്‍, യുജവജനസംഘടനകള്‍, വനിതാ, കര്‍ഷകത്തൊഴിലാളികള്‍ എന്നിവര്‍ സത്യാഗ്രഹത്തിന് അഭിവാദ്യം അര്‍പ്പിച്ച് നഗരത്തില്‍ പ്രകടനവും നടത്തി.