കുടുംബശ്രീ ജില്ലാതല ക്രിസ്തുമസ് വിപണന മേളക്ക് തിരി തെളിഞ്ഞു.


കോട്ടയം: കോട്ടയം ജില്ലാ മിഷൻ കുടുബശ്രീ സപ്ലൈകോയുമായി സഹകരിച്ച് കെപിഎസ്‌ മേനോൻ ഹാളിൽ ക്രിസ്മസ് വിപണന മേള ആരംഭിച്ചു. ഭക്ഷ്യ -പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ മേളയുടെ ഉദ്ഘടനം നിർവഹിച്ചു. ഡിസംബർ 24 വരെ നടക്കുന്ന മേളയിൽ വിവിധ കുടുംബശ്രീ യൂണിറ്റ്കൾ തയാറാക്കിയ വിവിധ ഇനം കേക്കുകൾ, ബിരിയാണി കിറ്റുകൾ, വിവിധതരം സ്നാക്സുകൾ, അടുക്കള ഉപകരണങ്ങൾ, കറിപ്പൊടികൾ തുടങ്ങിയവ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്കു ലഭ്യമാണ് എന്ന് സംഘടകർ അറിയിച്ചു.