മികച്ച ചിത്രത്തിനുള്ള കേരള ലളിതകലാ അക്കാദമിയുടെ പുരസ്ക്കാരം സ്വന്തമാക്കി കോട്ടയം പേരൂർ സ്വദേശി.


ഏറ്റുമാനൂർ: മികച്ച ചിത്രത്തിനുള്ള കേരള ലളിതകലാ അക്കാദമിയുടെ പുരസ്ക്കാരം സ്വന്തമാക്കി കോട്ടയം പേരൂർ സ്വദേശി. പേരൂർ സ്വദേശി ടി.ആർ ഉദയകുമാർ ആണ് പുരസ്‌ക്കാരത്തിന് അർഹനായത്. ഗോണ്ടിങ് ഇൻസൈറ്റ് എന്ന ചിത്രത്തിനാണ് ഉദയകുമാറിന് പുരസ്ക്കാരം ലഭിച്ചത്. ഓ.വി വിജയൻ,എം മുകുന്ദൻ, എം ടി വാസുദേവൻ നായർ തുടങ്ങി നിരവധി എഴുത്തുകാരുടെ ഗ്രന്ഥങ്ങൾക്ക് ഇദ്ദേഹം കവർ ചിത്രം വരച്ചിട്ടുണ്ട്. ഇതുവരെ രാണ്ടായിരത്തോളം കൃതികൾക്ക് കവർ ചിത്രം വരച്ചതായി അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂർ മുൻസിപ്പാലിറ്റി 15ാം വാർഡ് കൗൺസിലർ അജിശ്രീ മുരളിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.