ചങ്ങനാശ്ശേരി പായിപ്പാട് പഞ്ചായത്തിലെ വാർഡ് 16 ൽ കള്ളവോട്ടിന് ശ്രമം നടന്നതായി പരാതി.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി പായിപ്പാട് പഞ്ചായത്തിലെ വാർഡ് 16 ൽ കള്ളവോട്ടിന് ശ്രമം നടന്നതായി പരാതി. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിൽ വോട്ട് ചെയ്തവർ പായിപ്പാട് പഞ്ചായത്തിലും വോട്ട് ചെയ്യാൻ ശ്രമം നടത്തി എന്നാണു പരാതി. യുഡിഎഫ് പ്രവർത്തകരാണ് ഇത് സംബന്ധിച്ച് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരാണ് വന്നതെന്നാണ് യുഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും യുഡിഎഫ് പ്രവർത്തകർ പറഞ്ഞു.