കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ ക്രമീകരണങ്ങൾ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ എം അഞ്ജന വിലയിരുത്തി. പോളിംഗ് സാമഗ്രികളുടെ വിതരണവും ബൂത്തിലേക്കുള്ള യാത്രാ സംവിധാനവും കുറ്റമറ്റ രീതിയിൽ ക്രമീകരിച്ചതായും ജില്ലാ കളക്ടർ പറഞ്ഞു. ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ഭാഗമായി കോട്ടയം മുനിസിപ്പാലിറ്റിയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രം സന്ദർശിച്ചു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ്, എ.ഡി.എം അനിൽ ഉമ്മൻ എന്നിവര്‍ കലക്ടർക്കൊപ്പമുണ്ടായിരുന്നു.