കാഞ്ഞിരപ്പള്ളി: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കി അനുഷിയ സുബിൻ. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 7 തോട്ടുമുഖത്ത് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥിയായ അനുഷിയ സുബിൻ തേനംമാക്കലാണ് ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കിയത്. 1367 വോട്ടുകളായിരുന്നു മേഖലയിൽ ആകെ ഉണ്ടായിരുന്നത്. 1011 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. അകെ പോൾ ചെയ്ത വോട്ടുകളിൽ 853 വോട്ടുകൾ അനുഷിയയ്ക്ക് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിക്ക് 148 വോട്ടുമാണ് ലഭിച്ചത്. സിപിഐ സാരഥിയായ അനുഷിയ സ്വന്തമാക്കിയത് 702 വോട്ടുകളുടെ ഭൂരിപക്ഷമാണ്.
തദ്ദേശ തെരഞ്ഞെടുപ്പ്;ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കി അനുഷിയ സുബിൻ.