കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരുക്കങ്ങൾ പൂര്ണമായതായി ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. ജില്ലയിൽ 2332 പോളിംഗ് ബൂത്തുകൾ ആണ് ഉള്ളത്. ഗ്രാമപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിരിക്കുന്നത്. 2079 ബൂത്തുകളാണ് ഗ്രാമപഞ്ചായത്തുകളിൽ സജ്ജമാക്കിയിരിക്കുന്നത്. നഗരസഭകളിൽ 253 പോളിംഗ് ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. 11660 ഉദ്യോഗസ്ഥർക്കൊപ്പം 2331 ഉദ്യോഗസ്ഥരെ റിസർവ് പട്ടികയിലും തെരഞ്ഞെടുപ്പ് ജോലികൾക്കായി ജില്ലയിൽ നിയമിച്ചിട്ടുണ്ട്. 3 പേർ വീതമുള്ള 171 സംഘങ്ങളായാണ് സ്‌പെഷ്യൽ പോസ്റ്റൽ വോട്ടുകൾ സംബന്ധിച്ചുള്ള ജോലികൾ പൂർത്തീകരിക്കുന്നത്. 2351 കണ്‍ട്രോള്‍ യൂണിറ്റുകളും 7053 ബാലറ്റ് യൂണിറ്റുകളുമാണ് ഗ്രാമപഞ്ചായത്തുകളിലേക്ക് ഉപയോഗിക്കുന്നത്. 46 കണ്‍ട്രോള്‍ യൂണിറ്റുകളും 128 ബാലറ്റ് യൂണിറ്റുകളും ഗ്രാമപഞ്ചായത്തുകളിലേക്ക് റിസർവ്വായി കരുതിയിട്ടുണ്ട്. എല്ലാ പോളിംഗ് ബൂത്തിലും സാനിട്ടറിസർ,മാസ്ക്, ഫേസ് ഷീൽഡ്,കയ്യുറകൾ,പിപിഇ കിറ്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ്;ജില്ലയിൽ ഒരുക്കങ്ങൾ പൂർണ്ണം.