ബിൻസിയുടെ പിന്തുണ യുഡിഎഫിന്,ഭരണം നിശ്ചയിക്കാൻ കോട്ടയം നഗരസഭയിൽ നറുക്കെടുപ്പ്.


കോട്ടയം: കോട്ടയം നഗരസഭയിലേക്ക് മത്സരിച്ച യുഡിഎഫ് വിമത സ്ഥാനാർഥിയായ ബിൻസിയുടെ പിന്തുണ യുഡിഎഫിന്. ഇതോടെ കോട്ടയം നഗരസഭയിലെ ഭരണമാർക്കെന്നു നിശ്ചയിക്കാൻ നറുക്കെടുപ്പ് നടത്തേണ്ടി വരും. കോട്ടയം നഗരസഭ വാർഡ് 52 ലാണ് കോൺഗ്രസ്സ് വിമത സ്ഥാനാർത്ഥിയായി ബിൻസി മത്സരിച്ചു വിജയിച്ചത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 22,യുഡിഎഫ് 21,ബിജെപി 8,സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില. ബിൻസി കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ എത്തിയാണ് പിന്തുണ അറിയിച്ചത്. ഇതോടെ എൽഡിഎഫ്,യുഡിഎഫ് മുന്നണികളിൽ 22 വീതം അംഗങ്ങളാകും. യുഡിഎഫ് ചെയർപേഴ്‌സൺ സ്ഥാനം വാഗ്ദാനം ചെയ്തതായി ബിൻസി പറഞ്ഞു.