കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ നിലവിൽ ജില്ലയിൽ പോളിംഗ് ശതമാനം 73.89 ആണ് രേഖപ്പെടുത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിൽ മികച്ച പോളിംഗാണു രേഖപ്പെടുത്തിയിരിക്കുന്നത്. പോളിംഗ് ആരംഭിച്ചു ആദ്യ മണിക്കൂറുകളിൽ ജില്ലകളിലെ പോളിംഗ് ശതമാനത്തിൽ മുൻപിലായിരുന്ന കോട്ടയം ഉച്ചയോടെ പോളിംഗ് ശതമാനത്തിൽ പിന്നിലേക്ക് മാറുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു കാണാൻ സാധിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും സമ്മതിദാന അവകാശം വിനയോഗിക്കുന്നതിനായി കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ കൃത്യമായി പാലിച്ചതാണ് വോട്ടർമാർ എത്തിയത്.
ജില്ലയിൽ നിലവിൽ ഇതുവരെ പോൾ ചെയ്തത് 1192790 വോട്ടുകളാണ്. മുനിസിപ്പാലിറ്റികളിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ പോളിംഗ് ശതമാനം 85.35 ആണ്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് പാലാ നഗരസഭയിലും ചങ്ങനാശ്ശേരി നഗരസഭയിലുമാണ്. ഇവിടെ രണ്ടിടത്തും പോളിംഗ് ശതമാനം 71.05 ആണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വൈക്കം ബ്ലോക്ക് പഞ്ചായത്തിലാണ്. 80.18 ആണ് വൈക്കം ബ്ലോക്കിലെ പോളിംഗ് ശതമാനം. ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലാണ്. ഇവിടെ 70.13 ആണ് പോളിങ് ശതമാനം.
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് മീനടം ഗ്രാമപഞ്ചായത്തിലാണ്. 77.7 ശതമാനം പോളിംഗാണ് മീനടം ഗ്രാമപഞ്ചായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് കിടങ്ങൂർ ഗ്രാമപഞ്ചായത്തിലാണ്. 72.57 ശതമാനമാണ് കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ പോളിംഗ് ശതമാനം. മാടപ്പള്ളി ബ്ലോക്കിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് വാകത്താനം ഗ്രാമപഞ്ചായത്തിലാണ്. 73.62 ശതമാനമാണ് വാകത്താനം ഗ്രാമപഞ്ചായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മാടപ്പള്ളി ബ്ലോക്കിൽ കുറവ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലാണ്. 68.86 ശതമാനമാണ് വാഴപ്പള്ളിയിലെ പോളിംഗ് ശതമാനം.
വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് ടി വി പുരം ഗ്രാമപഞ്ചായത്തിലാണ്. 81.57 ശതമാനമാണ് ഇവിടുത്തെ പോളിംഗ് ശതമാനം. കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് വെച്ചൂർ ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 77.75 ശതമാനമാണ് ഇവിടെ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ കൂടുതൽ പോളിംഗ് ശതമാനം കോരുത്തോട് ഗ്രാമപഞ്ചായത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുറവ് പോളിംഗ് ശതമാനം എരുമേലിയിൽ. കോരുത്തോട് 80.16 ശതമാനവും എരുമേലിയിൽ 70.91 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.
പള്ളം ബ്ലോക്ക് പഞ്ചായത്തിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ 74.78 ശതമാനവും കുറവ് വിജയപുരം ഗ്രാമപഞ്ചായത്തിലുമാണ്. വിജയപുരത്ത് 72.51 ആണ് പോളിംഗ് ശതമാനം. വാഴൂരിൽ കൂടുതൽ പോളിംഗ് കങ്ങഴയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 75.39 ശതമാനം കങ്ങഴയിലും കുറവ് നെടുംകുന്നത്ത് 73.18 ശതമാനവുമാണ്. കടുത്തുരുത്തി ബ്ലോക്കിൽ കൂടുതൽ പോളിംഗ് വെള്ളൂരിൽ.77.53 ശതമാനമാണ് പോളിംഗ് ശതമാനം. കുറവ് തലയോലപ്പറമ്പിൽ. 73.2 ശതമാനമാണ് ഇവിടെ പോളിംഗ്. ഉഴവൂർ ബ്ലോക്കിൽ കൂടുതൽ പോളിംഗ് വെളിയന്നൂരിൽ 73.78 ശതമാനവും ഉഴവൂരിൽ 66.72 ശതമാനവുമാണ് പോളിംഗ് ശതമാനം. ളാലം ബ്ലോക്കിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്തിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 76.18 ശതമാനമാണ് ഇവിടെ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കുറവ് കാരൂരിൽ 70.53 ശതമാനം. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് തലനാട് ഗ്രാമപഞ്ചായത്തിലാണ്. 78.32 ശതമാനമാണ് ഇവിടെ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. പൂഞ്ഞാർ തെക്കേക്കരയിലാണ് കുറവ്. 71.43 ശതമാനമാണ് ഇവിടെ പോളിംഗ് ശതമാനം.