കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ നിലവിലെ കണക്കനുസരിച്ച് കോട്ടയം ജില്ലയില്‍ പോളിംഗ് ശതമാനം 17.82. ജില്ലയിൽ വോട്ടു ചെയ്തത് 287622 പേര്‍. 155811 പുരുഷന്‍മാരും 131811 സ്ത്രീകളും ആണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിലാണ് നിലവിൽ ഉയർന്ന വോട്ടിംങ് ശതമാനം രേഖപ്പെടുത്തിട്ടിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ പോളിംഗ് ശതമാനത്തില്‍ മുന്നില്‍ വൈക്കം-19.29 ശതമാനം. പിന്നില്‍ ഉഴവൂര്‍-16 ശതമാനം. ഇതുവരെയുള്ള കണക്കനുസരിച്ച് മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ഈരാറ്റുപേട്ടയില്‍-20.09 ശതമാനം കുറവ് ഏറ്റുമാനൂരില്‍-15.76.
തദ്ദേശ തെരഞ്ഞെടുപ്പ്; മൂന്നാം മണിക്കൂറിൽ ജില്ലയിൽ പോളിംഗ് ശതമാനം 17.82.