ആവേശം ചോരാതെ കോട്ടയത്ത് പോളിംഗ് ശതമാനം 50 കടന്നു.


കോട്ടയം: ആവേശം ചോരാതെ കോട്ടയത്ത് പോളിംഗ് ശതമാനം 50 കടന്നു. ഉച്ചക്ക് ഒന്നരയ്ക്ക് ശേഷമുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ പോളിംഗ് ശതമാനം 50 കടന്നു. ജില്ലയിലെ നിലവിലെ പോളിംഗ് ശതമാനം 52.98 ശതമാനമാണ്. നിലവിൽ ജില്ലയിലെ  854876 പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയിൽ പോളിംഗ് ആരംഭിച്ച സമയത്തുണ്ടായിരുന്ന ശതമാനത്തിൽ നിന്നും ഇപ്പോൾ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തുന്ന ജില്ലയായി കോട്ടയം മാറി. ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത് വായനാട്ടിലാണ്.