കോട്ടയം: ജില്ലയിൽ നാളെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടത്തി. തിരക്ക് ഒഴിവാക്കുന്നതിന് ബ്ലോക്ക് തല വിതരണ കേന്ദ്രങ്ങളില്‍ ഓരോ പഞ്ചായത്തിനും നിശ്ചിത സമയം അനുവദിച്ചാണ് വിതരണം നടത്തിയത്. റിസര്‍വ് പോളിംഗ് ഉദ്യോഗസ്ഥര്‍ രാവിലെ ഏഴിന് വിതരണ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിതരണ കേന്ദ്രങ്ങളിൽ നിന്നും പോളിംഗ് ബൂത്തിലേക്ക് പോകുന്നതിനായി വാഹനങ്ങളും ക്രമീകരിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ്;പോളിംഗ് സാമഗ്രികളുടെ വിതരണം നടത്തി.