പാലാ: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം ഇടതു മുന്നണി പിടിച്ചെടുക്കുമെന്നും രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നതാകും ഈ തെരഞ്ഞെടുപ്പ് എന്നും ജോസ് കെ മാണി പറഞ്ഞു. മാണി സാറിനെ വഞ്ചിച്ചവർക്കുള്ള മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും ജോസ് കെ മാണി പറഞ്ഞു. കേരളാ കോൺഗ്രസ്സിന്റെ ഇടത് മിന്നുന്നണി പ്രവേശനം എൽഡിഎഫിന് വലിയ നേട്ടങ്ങൾ സമ്മാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.