കോട്ടയം ജില്ലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടും; വി എൻ വാസവൻ.


കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടും എന്ന് വി എൻ വാസവൻ പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ സമാനതകള്‍ ഇല്ലാത്ത വികസന പ്രവര്‍ത്തനങ്ങളും, ഭക്ഷ്യകിറ്റുകളും ക്ഷേമപെഷനും മുടങ്ങാതെ എത്തിക്കുന്ന സര്‍ക്കാരിന്റെ കരുതലും, എല്ലാ വിഭാഗം ജനങ്ങളും ഇടതുപക്ഷ മുന്നണിക്ക് അവരുടെ ഹൃദയത്തിലാണ് ഇടം നല്‍കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വിപുലവും ശക്തവുമായ ജനകീയ അടിത്തറയാണ് ഇന്ന് കോട്ടയം ജില്ലയില്‍ എല്‍ഡിഎഫിന്റേത്. കേരള കോണ്‍ഗ്രസും ( എം ) ലോക് താന്ത്രി ജനതാദളും ഇടതുപക്ഷത്തേക്ക് എത്തിയതിന്റെ കരുത്ത് മുന്നണിക്ക് ഗ്രാമീണ തലത്തില്‍ കൂടുതല്‍ മുന്നേറ്റത്തിന് വഴിയൊരുക്കും എന്നും വി എൻ വാസവൻ പറഞ്ഞു. 

    യു ഡി എഫ് ജില്ലയില്‍ ദര്‍ബലപ്പെട്ടിരിക്കുകയാണ്. നിലനില്‍പ്പിനായി അവര്‍ വര്‍ഗീയ ശക്തികളുമായി ജില്ലയില്‍ കൈ കോര്‍ത്തിരിക്കുകയാണ്. ഒരേസമയം ബിജെപിയുമായും ജമാഅത്തെ ഇസ്ലാമിയുമായും കൈകോര്‍ക്കുകയാണ് യുഡിഎഫ്. വര്‍ഗീയതകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള  ശ്രമങ്ങളിലാണ് യുഡിഎഫും ബിജെപിയും എന്നും വി എൻ വാസവൻ പറഞ്ഞു. ബിജെപിയ്ക്കോ എന്‍ഡിഎയ്ക്കോ സ്ഥാനാര്‍ത്ഥികളില്ലാത്ത  263 വാര്‍ഡുകളാണ് കോട്ടയം ജില്ലയില്‍ ഉള്ളത് എന്നും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ യുഡിഫിന് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ടിയുമായും,  എസ്ഡിപിഐ യു മായും പരസ്യസഖ്യം.  മുനിസിപ്പാലിറ്റിയിലെ 6, 20 ഡിവിഷനുകളിലെ സീറ്റുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് യുഡിഎഫ് വിട്ടുനല്‍കിയതായും സാക്ഷര കോട്ടയം ഈ കപടത തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. 

    കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കൂടുതല്‍ തിളക്കത്തോടെയുള്ള തുടര്‍ച്ചയ്ക്ക് അടിത്തറയായി ഈ തെരഞ്ഞെടുപ്പ് ഫലംമാറും .  കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്, എല്ലാവിധ മുന്‍കരുതലുമെടുത്ത് സമ്മതിദാനാവകാശം വിനിയോഗിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.