മുണ്ടക്കയം: മുണ്ടക്കയം പുഞ്ചവയലിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തൽ. പുഞ്ചവയൽ സെന്റ് മേരീസ് പാരീഷ് ഹാളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പുഞ്ചവയൽ തെക്കേപറമ്പിൽ അച്ചാമ്മ തോമസിന്റെ വോട്ടാണ് മറ്റാരോ ചെയ്തതായി കണ്ടെത്തിയത്. അച്ഛമ്മ തോമസ് വൈകിട്ട് വോട്ട് രേഖപ്പെടുത്താനായി പോളിങ് ബൂത്തിൽ എത്തിയപ്പോഴാണ് വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായി കണ്ടെത്തിയത്. തുടർന്ന് ടെൻഡർ വോട്ട് അനുവദിച്ചു.