കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിങ് ആരംഭിച്ചു. വോട്ടിങ് ആരംഭിച്ചു ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കോട്ടയം ജില്ലയിൽ മികച്ച പ്രതികരണമാണ് രേഖപ്പെടുത്തുന്നത്. രാവിലെ 07:40 നു ജില്ലയിലെ പോളിംഗ് 4 ശതമാനം കടന്നു. കോട്ടയം ഉൾപ്പടെ 5 ജില്ലകളാണ് ഇന്ന് ജനവിധിക്കായി പോളിംഗ് ബൂത്തിലെത്തുന്നത്. കോട്ടയം,എറണാകുളം,തൃശൂർ, പാലക്കാട്,വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 6 മണിക്ക് പോളിംഗ് ബൂത്തുകളിൽ മോക് പോൾ നടത്തി. 7 മണി മുതൽ വോട്ടിങ് ആരംഭിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ്;പോളിംഗ് ആരംഭിച്ചു,ജില്ലയിൽ പോളിംഗ് 4 ശതമാനം.