മൂവാറ്റുപുഴ: പെരുമ്പാവൂരിൽ ലോറി അപകടത്തിൽപ്പെട്ട് എരുമേലി സ്വദേശിയായ യുവാവ് മരിച്ചു. എരുമേലി തുമരംപാറ പ്ലാമൂട്ടിൽ മുരളിയുടെ മകൻ മിഥുൻ (23) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ 2.30 നാണ് അപകടം സംഭവിച്ചത്. തടിയുമായി പോവുകയായിരുന്ന ലോറി റോഡിനു സമീപമുള്ള കനാലിലേയ്ക്ക് മറിയുകയായിരുന്നു. മിഥുനൊപ്പമുണ്ടായിരുന്ന യുവാവിനും അപകടത്തിൽ പരുക്കേറ്റു. മൃതദേഹം മൂവാറ്റുപുഴ ആശുപത്രിയിൽ.
പെരുമ്പാവൂരിൽ ലോറി അപകടത്തിൽപ്പെട്ട് എരുമേലി സ്വദേശിയയായ യുവാവ് മരിച്ചു.